കൊച്ചി: നെടുങ്കണ്ഡം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതിയായ മുന്‍ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അനുവദിച്ചിരുന്ന മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പുറകേയാണ് സാബുവിനെ കൊച്ചിയില്‍വെച്ച് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഒരുമാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തിരുന്നത്.
