നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ നാളെ തുടങ്ങും. ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച് 28 വരെ പകല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേയുടെ റീസര്‍ഫസിംഗ് ജോലികള്‍ നടക്കുക. ഇതേത്തുടര്‍ന്ന് മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചു.
