തിരുവനന്തപുരം: നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലെ പൂജകള്‍ പോലീസ് തടഞ്ഞു. ശിവരാത്രി ദിവസത്തെ പൂജ നടത്താന്‍ അനുവദിക്കാതെ സ്ത്രീകള്‍ അടക്കമുളള വിശ്വാസികളെ പോലീസ് ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. അന്നദാനത്തിനായി ഒരുക്കിയ ആഹാരസാധനങ്ങള്‍ പോലീസ് അടുപ്പില്‍ നിന്ന് എടുത്ത് മാറ്റിച്ചു. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് നിര്‍മ്മാണത്തിനായാണ് പോലീസ് നടപടി. നെടുമങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. അമ്പല പരിസരത്തിന് പുറത്ത് ഇപ്പോൾ വിശ്വാസികള്‍ നാമജമപം നടത്തിക്കൊണ്ടിരിക്കുകയാണ്.
