തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി . പേട്ട സ്റ്റേഷനു സമീപത്തു വെച് വേര്‍പെട്ടു. എന്‍ജിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി. മറ്റു ബോഗികള്‍ പേട്ട സ്‌റ്റേഷനില്‍ കിടക്കുകയും എന്‍ജിനും ഒരു എ.സി കോച്ചും ഒരു ജനറല്‍ കോച്ചും മുന്നോട്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി. അധികൃതര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. വലിയ ദുരന്തമാണ് ഒഴിവായത്. ബോഗികള്‍ കൂട്ടി യോജിപ്പിച്ചതിനും പരിശോധനകള്‍ക്കും ശേഷം ട്രെയിന്‍ യാത്ര തുടർന്നു.
