തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു രാവിലെ 10.30ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പുലർച്ചെ 12.01ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് മെഡിക്കൽകോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ , ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹം കഴിഞ്ഞദിവസം കാഠ്മണ്ഡുവില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
