ന്യൂ ഡൽഹി: നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച എട്ടംഗ മലയാളി സംഘത്തിന്റെ മൃതദേഹങ്ങള്‍ നാട്ടിൽ എത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ ഏജൻസിയായ നോര്‍ക്ക വഹിക്കും. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച രാവിലെ 11 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. കാഠ്മണ്ഡുവില്‍ നിന്നും ഡൽഹിയിലേക്കും അവിടുന്ന് കരിപ്പൂർ വിമാനത്താവളത്തിലുമാണ് മൃതദേഹങ്ങൾ എത്തിക്കുക.
