മണര്‍കാട്: പൂര്‍വപിതാക്കള്‍ പകര്‍ന്നുനല്‍കിയ സത്യവിശ്വാസം ഭൂമിയും സൂര്യചന്ദ്രന്മാരും ഉള്ളിടത്തോളംകാലം കാത്തുസൂക്ഷിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ പതിനായിരങ്ങള്‍ സത്യവിശ്വാസ സംരക്ഷണ ചങ്ങലയില്‍ പങ്കെടുത്തു . നീതിനിഷേധത്തിനും, പള്ളികളും സെമിത്തേരികളും കൈയേറുന്നതിനും എതിരേയാണ് മണര്‍കാട് പള്ളിയുടെ നേതൃത്വത്തില്‍ യാക്കോബായസഭക്കാര്‍ ഞായറാഴ്ച കോട്ടയത്ത് വിശ്വാസച്ചങ്ങല തീര്‍ത്തത്. അന്ത്യോഖ്യാ സിംഹാസനത്തോടുള്ള ഭക്തിയും വിശ്വാസവും തുടച്ചുനീക്കാനാവില്ലെന്ന് തെളിയിക്കുന്നതായിരുന്നു പതിനായിരങ്ങള്‍ പങ്കെടുത്ത വിശ്വാസച്ചങ്ങല.
