തിരുവനന്തപുരം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ നെടുമങ്ങാട് സ്വദേശി യശോധരൻ അറസ്റ്റില്‍. നാലാംക്ലാസ് വിദ്യാര്‍ഥിനിയായ പത്തുവയസ്സുകാരിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ വലിയമല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വലിയമല പോലീസ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
