തിരുവനന്തപുരം: കുളത്തൂപ്പുഴയില്‍ നിന്ന് വിദേശ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്ന് ഈ ബുള്ളറ്റുകളില്‍ മുദ്രണം ചെയ്തിട്ടുളളത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി സത്യാവസ്ഥ പുറത്തു കൊണ്ടു വരണം, അദ്ദേഹം പറഞ്ഞു .
