പാലാരിവട്ടം പാലം അഴിമതി കേസ്; ടി.ഓ.സൂരജിനും മറ്റ് 2  പ്രതികൾക്കും ജാമ്യം

148 0

കൊച്ചി : പാലാരിവട്ടം മേൽപ്പാല  അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഓ. സൂരജിനും  രണ്ട്‌   പ്രതികൾക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതി ഉപാധികളോടെയാണ് മൂന്ന് പേർക്കും ജാമ്യം അനുവദിച്ചത്.

ഒന്നാം പ്രതിയും പാലം കരാറുകാരനായ ആർഡിഎസ് ഉടമ സുമിത് ഗോയൽ, രണ്ടാം പ്രതിയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ എം.ടി. തങ്കച്ചൻ നാലാം പ്രതിയായ ടി.ഓ. സൂരജ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യങ്ങളും കിട്ടിയിട്ടാണ് ജാമ്യം അനുവദിച്ചത്.

Related Post

ബി എസ് തിരുമേനിയെ  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി നിയമിച്ചു

Posted by - Dec 10, 2019, 03:42 pm IST 0
ന്യൂഡൽഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ കമ്മീഷണര്‍ ആയി ബി എസ് തിരുമേനിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി. നിലവിൽ സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ ആണ്…

മംഗലാപുരത്ത് മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് നാലുമരണം  

Posted by - Apr 13, 2021, 08:22 am IST 0
മംഗലാപുരം: പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ നാലുമരണം. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച…

ശബരിമലയിലെ യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി

Posted by - Dec 5, 2019, 02:35 pm IST 0
ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി. 2018ല്‍ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അവസാനത്തേത് അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ. വിധിയിലെ ചിലകാര്യങ്ങള്‍ പരിശോധിക്കുന്നതിന്…

പ്രളയ കാരണം അതിവര്‍ഷം തന്നെ; അമിക്കസ് ക്യൂറിയെ തള്ളി സര്‍ക്കാര്‍; ജൂഡീഷ്യല്‍ അന്വേഷണം വേണ്ടെന്നും  

Posted by - May 20, 2019, 01:05 pm IST 0
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അമിക്കസ് ക്യൂറി ജേക്കബ് പി…

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്  കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ  കേസ്

Posted by - Sep 4, 2019, 12:28 pm IST 0
കൊടുങ്ങല്ലൂര്‍: മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായ കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കൊടുങ്ങല്ലൂർ പോലീസ്  കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി…

Leave a comment