കൊച്ചി: രാഷ്ട്രീയ കോലഹലങ്ങള്‍ക്കും ഏറെ വിവാദങ്ങള്‍ക്കും വഴി വെച്ച പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്ന് നല്‍കും. അഞ്ചരമാസം കൊണ്ടാണ് ഡിഎംആര്‍സി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗതാഗതക്കുരുക്കില്‍ നട്ടം തിരയുന്ന നാട്ടുകാര്‍ക്ക് വലിയ ആശ്വാസമാക്കും പാലാരിവട്ടം പാലം.
തെരഞ്ഞെടുപ്പ് പൊരുമറ്റ ചട്ടം ഉള്ളത്തിനാല്‍ ഉദ്ഘാടന ചടങ്ങില്ല. വൈകുന്നേരം നാല് മണിക്ക് പൊതുമരാമത്ത് വകുപ്പ് ചിഫ് എഞ്ചീനീയര്‍ ഗതാഗതത്തിനായി പാലം തുറന്ന് നല്‍ക്കും. പാലാരിവട്ടത്തെ ഗതാഗതാ കുരുക്കിന് പാലം പരിഹാരമാകുമെന്നാണ് പ്രതിക്ഷ.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 47.74 കോടി രൂപയ്ക്ക് പണിത പാലത്തിന്റെ തുണുകളില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലം പുനര്‍നിര്‍മിക്കാന്‍ തിരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28- നാണ് പാലത്തിന്റെ പുനര്‍ നിര്‍മ്മണം തുടങ്ങിയത്. 18.76 കോടി രൂപ ചെലവില്‍ മെയ് മാസത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ 158 ദിവസം കൊണ്ട് റെക്കോര്‍ഡ് വേഗത്തിലാണിപ്പോള്‍ കരാര്‍ ഏറ്റെടുത്ത ഡിഎആര്‍ സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് പണി പൂര്‍ത്തിയാക്കിയത്.