തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. സംസ്ഥാന സമിതി തന്റെ പേര് നിർദേശിച്ചതായി അറി കഴിഞ്ഞെന്നും എന്നാൽ അവസാന തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും കുമ്മനം പറഞ്ഞു. 2016ൽ വട്ടിയൂർക്കാവിൽ മത്സരിച്ച കുമ്മനം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
