പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട് തെളിയുന്നു; എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ എസ്എംഎസിലെത്തി  

70 0

തിരുവനന്തപുരം: ഏഴു ബറ്റാലിയനുകളിലേക്ക് നടന്ന സിവില്‍പൊലീസ്പരീക്ഷയിലെ ക്രമക്കേടുകളുടെ ചുരുളഴിയുന്നു. പരീക്ഷ നടക്കുന്ന ഹാളില്‍നിന്ന് വാട്‌സ്ആപ് വഴി ചോദ്യക്കടലാസ്പുറത്തെത്തിച്ച് ഉത്തരമെഴുതാനുള്ള സാധ്യതയിലേക്കാണ് വിജിലന്‍സ് അന്വേഷണം വിരല്‍ ചൂണ്ടുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത്‌കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ മൂന്ന് പേരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ പി.എസ്.സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ടതെന്ന് പി.എസ്.എസി ചെയര്‍മാന്‍ എം.കെ.സക്കീര്‍ വ്യക്തമാക്കി. മൂന്ന് പേരുടെയും ഒപ്പം പരീക്ഷ എഴുതിയ 22 പേരോളം ഉദ്യോഗാര്‍ത്ഥികളുടെയും ഇന്‍വിജിലേറ്റര്‍മാരുടെയും പരീക്ഷാ ഉദ്യോഗസ്ഥരുടെയും മൊഴി പി.എസ്.സി ആഭ്യന്തരവിജിലന്‍സ് വിഭാഗം രേഖപ്പെടുത്തിയിരുന്നു. പരീക്ഷയില്‍ ക്രമക്കേടുകള്‍
നടന്നില്ലെന്നാണ് ഇവരെല്ലാം മൊഴിനല്‍കിയത്. തുടര്‍ന്നാണ് പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ പി.എസ്.സി തീരുമാനിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് പരീക്ഷ തുടങ്ങിയശേഷം പ്രതികളുടെ മൊബൈല്‍ നമ്പരിലേക്കു തുടരെത്തുടരെ സന്ദേശങ്ങള്‍ എത്തിയെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പി.എസ്.സിയുടെ ചട്ടമനുസരിച്ച് ഇവരെ പരീക്ഷയില്‍ അയോഗ്യരാക്കാന്‍ തീരുമാനിച്ചു. കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസിനോട് ശുപാര്‍ശ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.എസ്.സി പരീക്ഷകളില്‍ യാതൊരു വിധ ക്രമക്കേടുകളും അനുവദിക്കില്ല. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നആരോപണം അടക്കം അന്വേഷിക്കും. നേരത്തെയും ഫോണ്‍ ഉപയോഗിച്ചുള്ള പരീക്ഷ എഴുതിയ സംഭവം പി.എസ്.സി കണ്ടെത്തുകയും ഈ ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും. ക്രമക്കേടുകളില്‍ സത്യസന്ധമായ അന്വേഷണമാണ് നടന്നത്. പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടില്ല. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ആദ്യ റാങ്കുകളില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷണം നടത്തും. ആദ്യ നൂറ് റാങ്കുകളില്‍ പെട്ടവരെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ഇവരുടെ കോള്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വെര 22/07/2018ല്‍ നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമന നടപടികള്‍ നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.പി.എസ്.സി പരീക്ഷയ്ക്കായി നല്‍കിയ പ്രൊഫൈലില്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൂന്നുപേരുടെ ഫോണിലൂടെ 90 ഓളം മെസേജുകള്‍ പോയതായി കണ്ടെത്തിയത്. മൂന്നുപേരുടെ ഫോണ്‍ വിവരങ്ങള്‍ കിട്ടുന്നതിന്മുമ്പ് മൂന്ന് കേന്ദ്രങ്ങളില്‍ ഇന്‍വിജിലേ
റ്റര്‍മാരായിരുന്നവരില്‍ നിന്ന് പി.എസ്‌സി വിജിലന്‍സ് മൊഴിയെടുത്തിരുന്നു. ഇവര്‍ പരീക്ഷാ ഹാളില്‍ ഫോണ്‍ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇതേതുടര്‍ന്ന് മൂന്ന് സ്ഥലങ്ങളില്‍ പരീക്ഷഎഴുതിയ ഇന്‍വിജിലേറ്റര്‍മാരെ വിളിച്ചുവരുത്തി കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരും. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത് ആറ്റിങ്ങലിനടുത്ത ആലങ്കോട് വഞ്ചിയൂര്‍ ഗവ.യുപി.സ്‌കൂളിലും പ്രണവ് മാമത്തെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലും നസീം തൈയ്ക്കാട് ഗവ. ട്രെയിനിംഗ് കോളജിലുമാണ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്നതാവും ഏറ്റവും കാര്യക്ഷമമായി അന്വേഷിക്കേണ്ടിവരിക.

Related Post

യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം

Posted by - Nov 29, 2019, 08:53 pm IST 0
 തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രവർത്തകരും, പോലീസുകാരുമുൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.  സംഭവത്തിൽ…

യുവാവ്  ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി  ആത്മഹത്യ ചെയ്തു  

Posted by - Dec 5, 2019, 04:18 pm IST 0
കൊച്ചി: ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി  ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷ്  (46) ആത്മഹത്യ ചെയ്തു.  ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു.…

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍  വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും  

Posted by - Feb 8, 2020, 04:47 pm IST 0
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിമിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നതായിരിക്കും.  അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. കേസില്‍ മുതിർന്ന…

കേന്ദ്ര ഫണ്ട് ധൂർത്തടിച് പിണറായി ഗവണ്മെന്റ് 

Posted by - Dec 3, 2019, 02:14 pm IST 0
തിരുവനന്തപുരം: പോലീസ് നവീകരണത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ട് ധൂര്‍ത്തടിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍.  മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കൂടി വാങ്ങി അധിക ധൂർത്തിനാണ്  സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.…

മിൽമ പാലിന് സെപ്റ്റംബർ  21 മുതൽ വില കൂടും

Posted by - Sep 6, 2019, 01:41 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടാൻ തീരുമാനിച്ചു . എല്ലാ ഇനം പാലുകൾക്കും നാല് രൂപ വീതം വില കൂടും.   മന്ത്രി പി. രാജുവിന്റെ…

Leave a comment