കൊച്ചി : പിറവം പള്ളിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗക്കാർക്ക് പ്രവേശിക്കുന്നതിനാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.
കെഎസ് വർഗീസ് കേസിലെ സുപ്രീം കോടതി തർക്കത്തിൽ ഒരു പരിഹാരം കണ്ടെത്തിയിയിട്ടുള്ളതിനാൽ ഓർത്തോഡോക്സ് വിഭാഗത്തിൽപ്പെട്ട വൈദികർക്ക് പിറവം പള്ളിയിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനും അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.
പോലീസ് ഇവർക്ക് സുരക്ഷാ ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.