പിറവം : പിറവം പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി. പള്ളിയിൽ കുർബാന നടത്താനായി ഓർത്തോഡോക്സ് വിഭാഗക്കാർക്ക് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. യാക്കോബായ വിഭാഗക്കാർ റോഡിൽ ഇരുന്നു പ്രാർത്ഥന നടത്തി പ്രതിഷേധിച്ചു. അക്രമസംഭവങ്ങളൊന്നും നടന്നില്ല. പള്ളിയുടെ പരിസരത്ത് വൻ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ ചുമതല കളക്ടർ നേരത്തെതന്നെ ഏറ്റെടുത്തിരുന്നു.
