പി.എസ്.സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ 

170 0

തിരുവനന്തപുരം: മലയാളത്തിൽ പരീക്ഷ നടത്താത്തതിൽ പ്രതിഷേധിച്ച് മലയാളത്തിൻറെ പ്രമുഖ  സാഹിത്യ–സാംസ്കാരിക നായകർ ഒത്തുചേർന്നു. രാജ്യത്തുള്ള എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നിലപാടിന്  എതിരായിട്ടാണ് പി.എസ്.സി നിൽക്കുന്നതെങ്കിൽ അതിന് നിലനിൽക്കാൻ സാധിക്കുകയില്ലെന്നും  അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സർക്കാർ സി.എസ്.സിയെ പിരിച്ചുവിടണമെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

 കവയിത്രി സുഗതകുമാരിയും പ്രതിഷേധത്തിന് എത്തിയിരുന്നു . പെറ്റമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം അല്ലാത്ത പക്ഷം പി.എസ്.സിയെ നമുക്ക് വേണ്ടെന്ന് സുഗതകുമാരി പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും  ആവശ്യപ്പെട്ടു. കവി വി.മധുസൂദനൻ നായർ, ജോർജ് ഓണക്കൂർ തുടങ്ങി നിരവധി പ്രമുഖർ സമരത്തില്‍ പങ്കെടുത്തു . തിങ്കളാഴ്ച മുഖ്യമന്ത്രി പി.എസ്.സിയുമായി നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു .

Related Post

കെഎസ് യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും

Posted by - Jul 3, 2019, 09:19 pm IST 0
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ട് പിന്നാലെയാണ് പ്രതിഷേധ…

ന്യൂനമര്‍ദ്ദം: മഴകനക്കും; ചുഴലിക്കാറ്റിന് സാധ്യത  

Posted by - Jun 9, 2019, 10:12 pm IST 0
തിരുവനന്തപുരം: അറബിക്കടലില്‍ തെക്കുകിഴക്കന്‍ഭാഗത്ത് ലക്ഷദ്വീപിന് സമീപംരൂപം കൊണ്ട ന്യൂനമര്‍ദ്ദംചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴ ശക്തമാകും.48 മണിക്കൂറിനകം അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍സാധ്യതയുണ്ടെന്നും കാലാവ സ്ഥാ നിരീക്ഷണ കേന്ദ്രംഅറിയിച്ചു.…

വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേടെന്ന ആരോപണവുമായി ചെന്നിത്തല  

Posted by - Mar 17, 2021, 10:02 am IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കാന്‍…

ആഴക്കടല്‍ മത്സ്യബന്ധനം: വിവാദ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം: ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം  

Posted by - Feb 21, 2021, 01:57 pm IST 0
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായുള്ള വിവാദ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.അതോടൊപ്പം കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം…

Leave a comment