പി സി തോമസ് എന്‍ഡിഎ വിട്ടു; ജോസഫ് വിഭാഗം തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കും  

154 0

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് മുന്നണി വിടാന്‍ കാരണം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കും. പി സി തോമസ്, പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും. അങ്ങനെയെങ്കില്‍ പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാകും. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും.

പിസി തോമസ്, മോന്‍സ് ജോസഫ്, പിയു കുരുവിള എന്നിവര്‍ ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ലയനം സംബന്ധിച്ച തീരുമാനം എടുക്കുന്നത്. പിജെ ജോസഫിന് ചിഹ്നം നഷ്ടപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ പിസി തോമസ് വിഭാഗത്തില്‍ ലയിക്കുകയാണെങ്കില്‍ ഔദ്യോഗിക പേരും ചിഹ്നവും ലഭിക്കും.

പിസി തോമസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും ഇത്തവണ ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നത്. പിജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനായും പിസി തോമസ് ഡെപ്യൂട്ടി ചെയര്‍മാനുമായിട്ടായിരിക്കും ലയനം. നിലവില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി കഴിഞ്ഞതിനാല്‍ പിസി തോമസ് വിഭാഗത്തിന് സീറ്റ് ലഭിക്കില്ല. കസേരയാണ് കേരള കോണ്‍ഗ്രസിന്റെ ചിഹ്നം. കസേര മാറ്റി മറ്റൊരു ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും.

പിസി തോമസ് വിഭാഗം എന്‍ഡിഎ വിടുന്നത് സംബന്ധിച്ച് നേരത്തേയും ആലോചനകള്‍ ഉണ്ടായിരുന്നു. മുന്നണി ഉറപ്പ് നല്‍കിയിരുന്ന കേര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് തീരുമാനിക്കുന്നത്.

Related Post

ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Posted by - Feb 10, 2020, 05:14 pm IST 0
കൊച്ചി: യുഡിഎഫ് 2017 ഒക്ടോബര്‍ 16ന് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആ വശ്യപെട്ടിട്ടുള്ള  ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം രമേശ് ചെന്നിത്തലയില്‍ നിന്ന്…

സൈന്യത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ഭരണഘടനാ മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു

Posted by - Feb 15, 2020, 10:35 am IST 0
കണ്ണൂര്‍ : സൈന്യത്തിന്റെ അധീനതയിലുള്ള സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തെ മൈതാനത്ത് മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഭരണഘടനാ…

സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം  

Posted by - Jun 1, 2019, 09:56 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒന്‍പത്അര്‍ധരാത്രി മുതല്‍ ജൂലൈ 31അര്‍ധരാത്രി വരെ ട്രോളിംഗ്‌നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയില്‍വരുന്ന 12 നോട്ടിക്കല്‍മൈല്‍ പ്രദേശത്താണ് 52ദിവസത്തെ ട്രോളിംഗ് നിരോധനം…

എംഎല്‍എയ്ക്ക് പൊലീസ് മര്‍ദനം:  സിപിഐ ജില്ലാ നേതൃത്വത്തെ തള്ളി കാനം  

Posted by - Jul 25, 2019, 10:03 pm IST 0
തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പൊലീസ് ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കും…

നവംബര്‍ 20ന് സ്വകാര്യ ബസ് സമരം  

Posted by - Oct 22, 2019, 03:50 pm IST 0
തൃശ്ശൂര്‍: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട്  സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങളില്‍ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ്…

Leave a comment