തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അധികൃതർ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്തീരുമാനിച്ചത് . ഇരു ഷട്ടറുകളും 5 സെന്റീമീറ്റർ വീതമാണ് ഉയർത്തുക. ഷട്ടറുകൾ കൂടുതൽ ഉയർത്തുന്ന സാഹചര്യത്തിൽ കരമന ആറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു .
