പൊലിസിനും ഡി.ജി.പി ലോക്നാഥ് ബഹ്റക്കുമെതിരെ  ക്ലീൻചിറ്റ് നൽകി മുഖ്യമന്ത്രി

108 0

തിരുവനന്തപുരം: പൊലിസിനും ഡി.ജി.പി ലോക്നാഥ് ബഹ്റക്കുമെതിരെ പി.ടി തോമസ് നിയമസഭയില്‍ ഉയർത്തിയ  അഴിമതി ആരോപണങ്ങക്ക് യാതൊരു  അടിസ്ഥാനവുമില്ലെന്ന്  മുഖ്യമന്ത്രി.പൊലിസ് വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് വാങ്ങി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പൊലിസിന് വേണ്ടി കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, കാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുന്നത് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമാണ്. സി.സി.ടി.വി.കള്‍ ഓപ്പണ്‍ ടെണ്ടര്‍ വഴിയാണ് വാങ്ങി സ്ഥാപിച്ചിട്ടുള്ളത്. സിംസ് എന്ന പേരില്‍ നടത്തുന്ന വീടുകളില്‍ ക്യാമറകള്‍ വയ്ക്കുന്ന പദ്ധതിയില്‍ അഴിമതി നടന്നുവെന്നതും വസ്തുതാ വിരുദ്ധമാണെന്നും ഇതിന്റെ ചുമതല  കെല്‍ട്രോണിനാണെന്നും ഇതിനു വേണ്ടി സര്‍ക്കാരോ പൊലിസോ പണം ചിലവഴിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ എസ്.എച്ച്.ഒ. മാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കാന്‍ അനുവദിച്ച തുക വകമാറ്റിയെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. തണ്ടര്‍ബോള്‍ട്ടുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണികഴിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാനത്ത് ഇതുവരെ സ്വീകരിച്ചിട്ടില്ല.

Related Post

ശബരിമല കേസിലെ  ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധിപറയും

Posted by - Nov 13, 2019, 01:33 pm IST 0
ന്യൂഡല്‍ഹി: സുപ്രീം കോടതി ശബരിമ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍  വ്യാഴാഴ്ച വിധി പറയും.  രാവിലെ 10.30ന്  ഹര്‍ജികളില്‍ കോടതി വിധി പറയും . ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള…

ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതക ചോർച്ച

Posted by - Oct 16, 2019, 10:18 am IST 0
കാസർഗോഡ് : കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ പാചകവാതകം നിറച്  വന്ന ടാങ്കർ ലോറി അപകടത്തിൽപെട്ട്  പ്രദേശത്ത് വാതകം ചോർന്നു. അടുക്കത്ത്ബയലിന് സമീപം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. …

മലങ്കര ഓര്‍ത്ത്‌ഡോക്‌സ് കോട്ടയം ഭദ്രാസനത്തില്‍പെട്ട മൂന്ന് വൈദികരെ പുറത്താക്കി

Posted by - Feb 5, 2020, 03:45 pm IST 0
കോട്ടയം : സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഫാ. വര്‍ഗ്ഗീസ് മാര്‍ക്കോസ്, ഫാ. വര്‍ഗ്ഗീസ് എം. വര്‍ഗ്ഗീസ്, ഫാ. റോണി വര്‍ഗ്ഗീസ് എന്നീ വൈദികരെ പുറത്താക്കി. മലങ്കര…

കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ കേസെടുക്കും  

Posted by - Apr 29, 2019, 07:15 pm IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. സുമയ്യ, സലീന, പത്മിനി എന്നീ മൂന്ന് സ്ത്രീകള്‍ കള്ളവോട്ട്…

ബി എസ് തിരുമേനിയെ  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി നിയമിച്ചു

Posted by - Dec 10, 2019, 03:42 pm IST 0
ന്യൂഡൽഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ കമ്മീഷണര്‍ ആയി ബി എസ് തിരുമേനിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി. നിലവിൽ സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ ആണ്…

Leave a comment