തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 22 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി 2, 36,000 പേരുള്‍പ്പെടുന്ന സന്നദ്ധ സേനക്ക് രൂപം നല്‍കാനാണ് തീരുമാനിച്ചത്.
ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കല്‍, മറ്റു സംവിധാനങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തവരെ ആശുപത്രിയില്‍ എത്തിക്കുക, ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കൂട്ടിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍- ക്കായാണ് സന്നദ്ധ സേന രൂപീകരിക്കുന്നത്.