കൊച്ചി : പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വീണ്ടും വിമര്ശിച് ഗവര്‍ണര്‍. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രപതിയുടെ പ്രതിനിധി എന്ന നിലയില്‍ ഭരണഘടനയ്ക്കും നിയമത്തിനും എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള ബാധ്യത തനിക്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധങ്ങളെ ഭയപ്പെടില്ല. തെരുവിലേക്കിറക്കില്ലെന്ന ഭീഷണിയുണ്ടായ അന്നുമുതല്‍ തുടര്‍ച്ചയായി ഞാൻ യാത്ര ചെയ്യുകയാണ്. എന്തൊക്കെ പ്രതിഷേധങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും കടമയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
