കല്‍പറ്റ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ജനങ്ങളോട് ഉത്തരം പറഞ്ഞേ മതിയാകൂ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി. വയനാട്ടിൽ രാത്രി യാത്രയുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുക്കാൻ എത്തിയ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഒരു നേതാവും ഒരു സിദ്ധാന്തവും എന്ന നയമാണ് നയമാണ് നരേന്ദ്ര മോദിക്കുള്ളത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചവരെ ജയിലില്‍ അടക്കുന്ന അവസ്ഥയാണുള്ളതെന്നും രാഹുല്‍ പറഞ്ഞു.