കൊച്ചി: എഴുത്തുകാരന്‍ പ്രഭാ വര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. പൂന്താനം അവാര്‍ഡ് നല്‍കേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ എന്ന് ഹൈക്കോടതി ചോദിച്ചു. അവാര്‍ഡ് തുകയായ പണം ഭക്തരുടെ പണമാണെന്നും ഭക്തരുടെ വികാരം മനസ്സിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രഭാവര്‍മയുടെ 'ശ്യാമമാധവം' എന്ന കൃതിക്കാണ് ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.
