പ്രളയസെസ് നാളെമുതല്‍; 928 ഉത്പന്നങ്ങള്‍ക്ക് വില കൂടും  

346 0

തിരുവനന്തപുരം: കേരളത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നാളെമുതല്‍ പ്രാബല്യത്തില്‍. 12%,18% 28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്കാണ് സെസ്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അരി, ഉപ്പ്, പഞ്ചസാര, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി അഞ്ച് ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുകള്‍ ബാധകമായ നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റ് എന്നിവയ്ക്കും ജി.എസ്.ടിയ്ക്ക് പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല.

കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ് തുടങ്ങിയവയ്ക്കെല്ലാം സെസ് വരുന്നതോടെ വില കൂടും. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണ് സെസ്. നാളെ മുതല്‍ രണ്ടു വര്‍ഷത്തേയ്ക്കാണ് സെസ്. ഇത് വഴി 1200 കോടി രൂപ കിട്ടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Related Post

 ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചു 

Posted by - Sep 7, 2019, 09:02 pm IST 0
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്  'കൈതച്ചക്ക' ചിഹ്നം അനുവദിച്ചു . തെരഞ്ഞെടുപ്പ് കമ്മീഷനാണ് ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. പി ജെ…

കളിയിക്കാവിള പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ   

Posted by - Feb 1, 2020, 04:38 pm IST 0
ചെന്നൈ : കളിയിക്കാവിളയില്‍ തമിഴ്‌നാട് പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. തമിഴ്‌നാട് പോലീസ് സ്‌പെഷ്യന്‍ എസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതിലെ മുഖ്യപ്രതി ഷെയ്ഖ് ദാവൂദാണ് അറസ്റ്റിലായത്.…

ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്  

Posted by - Aug 4, 2019, 09:57 pm IST 0
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍…

ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആശുപത്രിയിൽ

Posted by - Oct 3, 2019, 03:04 pm IST 0
തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ. ഡോ. എം സൂസപാക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ…

നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted by - Nov 20, 2019, 01:59 pm IST 0
തിരുവനന്തപുരം:  ചൊവ്വാഴ്ച നടന്ന കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവർക്ക് പൊലീസ് മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് നിയമസഭയില്‍ പ്രതിപക്ഷ…

Leave a comment