തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍. വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന കേസിലെ പ്രതിയാണ് പ്രസ്‌ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ രാജിയാവശ്യപ്പട്ടാണ് പ്രതിഷേധം നടന്നത് . പ്രസ്‌ക്ലബ് യോഗം നടക്കുന്നതിനിടെ നെറ്റ്‌വര്‍ക്ക് ഓഫ് വുമൺ ഇന്‍ മീഡിയയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
