തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും നിയമനിര്‍മാണ സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിർത്തലാക്കിയതിനെതിരായും പ്രമേയം പാസാക്കിയതിനുശേഷം നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പൗരത്വ നിയമദേഗതി നിയമം മതവിവേചനത്തിന് ഇടയാക്കുന്നതാണ്. നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക ഉളവാക്കുന്നു. മതേരത്വത്തെ തകര്‍ക്കുന്ന ഒരു നിയമത്തേയും അനുകൂലിക്കാനാവില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് തടങ്കല്‍പാളയങ്ങള്‍ ഉണ്ടാകില്ലെന്നും അതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
