കോഴിക്കോട്: പൗരത്വ ഭേദഗതിനിയമത്തിന് പിന്തുണ പ്രഖ്യാപിച് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ പ്രകടനം. കാലിക്കറ്റ് പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രസര്‍ക്കാരിനും നിയമത്തിനും എതിരാക്കാനുള്ള ഗൂഢനീക്കങ്ങളാണ് അരങ്ങേറുന്നതെന്ന് സമാപനചടങ്ങില്‍ സംസാരിച്ച ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.നിയമത്തെക്കുറിച്ച് സത്യസന്ധമായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
