ഫാ.മാടശേരിയില്‍ നിന്നും പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി  

139 0

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശേരിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. പട്യാല സ്വദേശികളായ ജൊഗീന്ദര്‍ സിംഗ്, രാജപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒളിവില്‍  കഴിയുകയായിരുന്നു ഇരുവരും. ഇവരെ പഞ്ചാബ് പോലീസിന് കൈമാറും.

ഫാ.ആന്റണി മാടശ്ശേരിയില്‍ നിന്ന് റെയ്ഡില്‍ പിടികൂടിയ ഏഴ് കോടി രൂപ ഇവര്‍ അപഹരിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്.  ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് 16 കോടി രൂപ പിടിച്ചെടുത്തെങ്കിലും 9 കോടി രൂപ മാത്രമാണ് ആദായനികുതി വകുപ്പിന് പൊലീസ് കൈമാറിയത്. ഏഴു കോടി രൂപ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അപഹരിച്ചു എന്നായിരുന്നു കേസ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപം കൊടുത്ത ഫ്രാന്‍സിസ്‌ക്കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ ഡയറക്ടര്‍ ജനറാള്‍ ആണ് ഫാദര്‍ ആന്റണി മാടശ്ശേരി. ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റര്‍ ഓഫീസില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കണക്കില്‍ പെടാത്ത പണം പഞ്ചാബ് പൊലീസ് പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആന്റണി മാടശ്ശേരി ഉള്‍പ്പടെ ആറ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ പണം കണ്ടെത്തിയെന്നായിരുന്നു പൊലീസ് വിശദീകരണം.

അതേസമയം താന്‍ സ്വന്തമായി നടത്തുന്ന ബിസിനസില്‍ നിന്നുള്ള വിഹിതം ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോകുമ്പോഴാണ് പിടികൂടിയതെന്നാണ് വൈദികന്‍ വ്യക്തമാക്കിയിരുന്നത്. തങ്ങളുടെ പക്കല്‍ 16.65 കോടി രൂപ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ 9.66 കോടിയുടെ കണക്ക് മാത്രമാണ് പഞ്ചാബ് പൊലീസ് പുറത്തുവിട്ടതെന്നും ബാക്കിയുള്ള പണം പൊലീസ് അപഹരിച്ചു എന്നും ഇവര്‍ ആരോപിച്ചിരുന്നു.

Related Post

ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നില്‍ കൊണ്ട് വിദ്യാര്‍ഥി മരിച്ചു

Posted by - Nov 22, 2019, 04:17 pm IST 0
മാവേലിക്കര: ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ  കൊണ്ട് വിദ്യാര്‍ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയര്‍…

ബിജെപി സ്ഥാനാർഥിപട്ടികയായി ; വട്ടിയൂർക്കാവിൽ  എസ്. സുരേഷ്

Posted by - Sep 29, 2019, 04:28 pm IST 0
തിരുവനന്തപുരം : കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ  എസ്. സുരേഷാണ് സ്ഥാനാർഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ്.…

 ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചു 

Posted by - Sep 7, 2019, 09:02 pm IST 0
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്  'കൈതച്ചക്ക' ചിഹ്നം അനുവദിച്ചു . തെരഞ്ഞെടുപ്പ് കമ്മീഷനാണ് ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. പി ജെ…

ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Dec 30, 2019, 10:13 am IST 0
തിരുവനന്തപുരം:  ചരിത്ര കോണ്‍ഗ്രസില്‍ ഗവർണർ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയ നിലപാടിൽ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയെ സംരക്ഷിക്കാൻ താൻ ബാധ്യസ്ഥനാണെന്നും, പാർലമെന്റ് പാസാക്കിയ നിയമം…

കാസര്‍കോട്ട് പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ  

Posted by - May 22, 2019, 07:25 pm IST 0
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ.  ടൗണിന് അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം. വോട്ടെണ്ണല്‍ ആരംഭിക്കുന്ന നാളെ രാവിലെ എട്ട് മണി മുതല്‍ പിറ്റേ…

Leave a comment