സുൽത്താൻ ബത്തേരി : കോഴിക്കോട്-കൊല്ലഗൽ വഴിയുള്ള രാത്രിയാത്ര നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ നടത്തുന്ന യുവജന സംഘടനകളുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയറിയിച്ച് കൊണ്ട് വയനാട് എംപിയും കോൺഗ്രസ്സ് നേതാവുമായ രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി.
പത്ത് ദിവസമായി തുടരുന്ന സമരത്തിന് ജില്ലയിൽ നിന്ന് വൻ പിന്തുണയാണ് ലഭിച്ചത്. സമീപ ജില്ലകളിലുള്ളവരും സമരത്തിന് പിന്തുണയറിയിച്ച് കൊണ്ട് സമരപ്പന്തലിലെത്തികൊണ്ടിരിക്കുകയാണ്.