ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകള്‍ ; ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും 21 ദിവസം തുറക്കേണ്ടെന്നും മന്ത്രിസഭാ തീരുമാനം

66 0

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും 21 ദിവസം തുറക്കില്ല. കോവിഡിനെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട (ബിപിഎല്‍) കുടുംബാംഗങ്ങള്‍ക്ക് 15 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സൗജന്യമായി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഒറ്റയ്ക്ക് താമസിക്കുന്നവര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതാണ്. ഇതിനോടൊപ്പം തന്നെ, മുന്‍ഗണനാ ലിസ്റ്റില്‍പ്പെടാത്ത തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് 15 കിലോ അരിയെങ്കിലും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്

ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ബാറുകളും ബിവറേജസുകളും പൂട്ടുന്നത് പരിഗണിച്ച്‌ മദ്യം ഓണ്‍ലൈനില്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ തുറക്കില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഔട്ട്‌ലെറ്റുകള്‍ അടച്ചിടാനാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ മാനേജര്‍മാര്‍ക്ക് എം ഡി നിര്‍ദേശം നല്‍കിയത്. ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ സ്പര്‍ജന്‍ കുമാറാണ് നിര്‍ദേശം നല്‍കിയത്.

Related Post

പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍ പോകും: തൃപ്തി ദേശായി 

Posted by - Nov 26, 2019, 11:24 am IST 0
കൊച്ചി: ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാൻ സാധിക്കില്ലെന്ന്  കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തൃപ്തിയെ അറിയിച്ചു. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍…

മുതിർന്ന പത്രപ്രവർത്തകൻ എസ്. സനന്ദകുമാർ അന്തരിച്ചു  

Posted by - Oct 19, 2019, 10:12 am IST 0
രാമപുരം : മുതിർന്ന പത്രപ്രവർത്തകനായ എസ്.സനന്ദകുമാർ അന്തരിച്ചു. 59 വയസ്സായിരുന്നു. പത്രപ്രവർത്തനത്തിൽ സീനിയറായിട്ടുള്ള  അദ്ദേഹം ഇക്കോണോമിക് ടൈംസിന്റെ സ്‌പെഷ്യൽ കറസ്പോണ്ടൻടായിരുന്നു   ഡെക്കാൻ ഹെറാൾഡ്, പി ടി…

ഹിന്ദു പാർലമെന്റിലെ 54 ഹിന്ദു സംഘടനകൾ സമിതി വിട്ടു

Posted by - Sep 12, 2019, 02:26 pm IST 0
തിരുവനന്തപുരം : ശബരിമല പ്രക്ഷോഭണ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ആരംഭിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ പിളർന്നു . നവോത്ഥാന സമിതി സംവരണ സംരക്ഷണ…

കള്ളവോട്ട്: വോട്ടര്‍ ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ്  

Posted by - Apr 30, 2019, 06:54 pm IST 0
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണ വിധേയനായ വോട്ടറോട് ഹാജരാകന്‍ കളക്ടറുടെ നിര്‍ദേശം. ദൃശ്യം പുറത്തുവന്നതിന്…

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് കിരീടം  

Posted by - Dec 1, 2019, 05:20 pm IST 0
കാഞ്ഞങ്ങാട്:  സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് പാലക്കാട് ജില്ലക്ക്. തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം സ്വന്തമാക്കുന്നത്. ചരിത്രത്തിൽ മൂന്നാം തവണയാണ് പാലക്കാട് ഈ…

Leave a comment