കോട്ടയം/തൃശ്ശൂർ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീ കൂടി പരാതി നൽകിയതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇനിയും ആളുകൾ വെളിപ്പെടുത്തലുമായെത്തുമെന്നാണ് വിശ്വാസം എന്ന് സിസ്റ്റർ ലൂസി സിസ്റ്റര്‍ അനുപമ പറഞ്ഞു. പീഡിതര്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം പീഡിപ്പിച്ചവര്‍ക്കൊപ്പമാണ് സഭ ഇപ്പോഴും നില്‍ക്കുന്നതെന്ന് അവർ പറഞ്ഞു.
