ന്യൂഡൽഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ കമ്മീഷണര്‍ ആയി ബി എസ് തിരുമേനിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി. നിലവിൽ സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ ആണ് ബി എസ് തിരുമേനി. കമ്മീഷണര്‍ ആയി നിയമിക്കേണ്ടവരുടെ പാനല്‍ കൈമാറാന്‍ സുപ്രീം കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ബി.എസ് തിരുമേനിയുടെയും ശബരിമല അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് എന്‍ എസ് കെ ഉമേഷിന്റെയും പേരുകള്‍ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. ഇതില്‍ നിന്ന് സുപ്രീം കോടതിയാണ് തിരുമേനിയുടെ പേര് തെരഞ്ഞെടുത്തത്.
