തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ ഗവർണർ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയ നിലപാടിൽ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയെ സംരക്ഷിക്കാൻ താൻ ബാധ്യസ്ഥനാണെന്നും, പാർലമെന്റ് പാസാക്കിയ നിയമം സംരക്ഷിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നുതവണ ആക്രമിക്കപ്പെട്ടിട്ടുള്ളയാളാണ് താനെന്നും, ഇതിലും വലിയ സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തോട് യോജിപ്പില്ലെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കുമെന്നും ഗവർണർ പറഞ്ഞു.
