കൊച്ചി: ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരത്തിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ അർഹാനായി. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ശബരിമല ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന അയ്യപ്പ ഭക്തസംഗമത്തില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.
