മംഗലാപുരത്ത് മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് നാലുമരണം  

206 0

മംഗലാപുരം: പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ നാലുമരണം. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്ന പത്തുതൊഴിലാളികളെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തിയെന്ന് മംഗളൂരു കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന ഏഴ് പേര്‍ കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്.

ബോട്ടില്‍ ഇടിച്ചത് സിംഗപ്പൂര്‍ ചരക്ക് കപ്പലായ എപിഎല്‍ ലീ ഹാവ്റെയെന്ന് സ്ഥിരീകരണം. സിംഗപ്പൂരില്‍ നിന്ന് ഏപ്രില്‍ എട്ടിനാണ് കപ്പല്‍ പുറപ്പെട്ടത്. കപ്പല്‍ അപകടസ്ഥലത്ത് തന്നെ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാണാതായ തൊഴിലാളികള്‍ക്കായി കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ കടലില്‍ തിരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.

Related Post

ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണറായി ചുമതലയേറ്റു    

Posted by - Sep 6, 2019, 12:26 pm IST 0
തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു. രാജ് ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങു്. മലയാളത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത്.  അദ്ദേഹത്തിനൊപ്പം വേദിയിൽ…

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു

Posted by - Sep 17, 2019, 02:26 pm IST 0
പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ. 1970-80കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനായിരുന്നു…

മോട്ടോര്‍ വാഹന പിഴ വര്‍ദ്ധന നടപ്പിലാക്കരുതെന്ന്  രമേശ് ചെന്നിത്തല

Posted by - Sep 9, 2019, 03:55 pm IST 0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മോട്ടോര്‍ വാഹന ലംഘനത്തിനുള്ള വന്‍പിഴ കേരളത്തില്‍ നടപ്പിലാക്കരുതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചത് ശരിയായില്ല .…

കനത്ത മഴ കാരണം കേരളത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്

Posted by - Oct 21, 2019, 02:29 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തതിനെത്തുടർന്ന് ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് റെഡ്…

വൈദ്യുതി നിയന്ത്രണം: തീരുമാനം 15ന്; ചാര്‍ജ് വര്‍ധനയുണ്ടായേക്കും  

Posted by - Jul 4, 2019, 07:33 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് ഉറപ്പായി. ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് താല്‍കാലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്. ജൂലൈ…

Leave a comment