കാസർഗോഡ്: ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് എം സി ഖമറുദീൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതാണ് . പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആണ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആണ് ഖമറുദീൻ. പി.ബി.അബ്ദുൽ റസാഖ് എംഎൽഎയുടെ മരണത്തെ ത്തുടർന്ന് ഒഴിവു വന്നതിനെ തുടർന്നാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
