മഞ്ചേശ്വരം: ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രണമ് ഭണ്ഡാരി(21)ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം നടന്ന മിലിട്ടറി റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. അതിന്റെ ഭാഗമായി എന്നും രാവിലെ ഓടുന്ന പതിവ് ഉണ്ടായിരുന്നു. അങ്ങനെ പോകുന്നതിനിടയിലാണ് ബൈക്കിലെത്തിയ മൂന്നംഗ മുഖം മൂടി സംഘം അക്രമിച്ചത്. തലയ്ക്കും ചുമലിലും വെട്ടേറ്റ പ്രണമിനെ മംഗലാപുരത്ത് വിദഗ്ധ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, എസ്‌സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ. കയ്യാര്‍ തുടങ്ങിയവര്‍ പ്രണമിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു.
