തൃശ്ശൂർ: നടി മഞ്ജു വാരിയരുടെ പരാതിയിൽ തെളിവെടുപ്പിന് ഞായറാഴ്‌ച ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും സംവിധായകൻ ശ്രീകുമാർ മേനോൻ എത്തിയില്ല. തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസാണ് കേസ് അന്വേഷിക്കുന്നത്. ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും അന്വേഷണസംഘം ഒരാഴ്‌ചമുന്പ് റെയ്ഡ് നടത്തിയിരുന്നു. സ്ഥലത്തില്ലാതിരുന്ന ശ്രീകുമാർ മേനോനോട് ഞായറാഴ്‌ച ഹാജരാകണമെന്നു കാണിച്ച് നോട്ടീസും നൽകിയിരുന്നു. എന്നാൽ, അദ്ദേഹം ഞായറാഴ്‌ച എത്തിയില്ല.
