തിരുവനന്തപുരം : മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല. ഇത്തവണത്തെ മണ്ഡലകാല സമയം കഴിഞ്ഞ വർഷത്തെ പോലെ സംഘർഷത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ തീരുമാനിച്ചത്. നവംബർ 15നാണ് ശബരിമല നട തുറക്കുന്നത്. നിലയ്ക്കലും പമ്പയിലുമായി 150 വനിതാ പൊലീസുകാരെ വിന്യസിക്കും. സന്നിധാനത്ത് വിന്യസിച്ചിരിക്കുന്ന പൊലീസുകാരുടെ എണ്ണം 4000 പേരിൽ നിന്ന് 2500 ആക്കാൻ തീരുമാനിച്ചിട്ടുണ്ട്.
