കൊല്ലം; പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് തീർത്ത മനുഷ്യ മഹാശൃഖംലയ്ക്കിടെ കൊല്ലത്ത് യുവാവ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മന്ത്രിമാരുടെ വേദിക്ക് സമീപത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചു. എൽഡിഎഫ് പ്രവർത്തകരാണ് ഇയാളെ പിടിച്ചുമാറ്റിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാംകുറ്റി സ്വദേശി അജോയ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വന്ദേമാതരം വിളിച്ചാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്.
