മന്ത്രി സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്; മകനും രോഗം  

702 0

തൃശ്ശൂര്‍: കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രണ്ടുപേര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല.

കഴിഞ്ഞ സെപ്റ്റംബറില്‍ മന്ത്രിയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കൊവിഡ് മുക്തനായി മാസങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുകന്നത്.

Related Post

എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് രണ്ടു മണിക്ക് പ്രഖ്യാപിക്കും  

Posted by - May 6, 2019, 10:09 am IST 0
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് രണ്ടു മണിക്ക് പ്രഖ്യാപിക്കും. രാവിലെ ഒന്‍പതിന് പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലം അംഗീകരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍…

കൊച്ചി  മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരി ഞാനല്ല : എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്

Posted by - Feb 17, 2020, 09:32 am IST 0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം എന്ന  പേരില്‍ പണം തട്ടിപ്പ് നടത്തിയ ശേഷം ഫണ്ട് കൈമാറാതിരുന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി എറണാകുളം ജില്ലാ…

മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല

Posted by - Nov 12, 2019, 01:43 pm IST 0
തിരുവനന്തപുരം : മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല. ഇത്തവണത്തെ മണ്ഡലകാല സമയം കഴിഞ്ഞ വർഷത്തെ പോലെ സംഘർഷത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…

കേരളം നിപ ഭീതിയില്‍; മൂന്നു ജില്ലകളില്‍ അതീവ ജാഗ്രത; 86പേര്‍ നിരീക്ഷണത്തില്‍  

Posted by - Jun 3, 2019, 10:27 pm IST 0
കൊച്ചി: എറണാകുളത്ത് യുവാവിന് നിപ രോഗ ലക്ഷണങ്ങള്‍സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പൂനെവൈറോളജി ലാബിലെ പരിശോധനയിലും യുവാവിന് നിപയാണെന്ന്…

ഒരാള്‍ക്ക് ഒന്നിലേറെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്: 20നകം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  

Posted by - Mar 17, 2021, 02:03 pm IST 0
തിരുവനന്തപുരം: ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ…

Leave a comment