കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന മരട് മിഷൻ വിജയകരമായി ജെറ്റ് ഡെമോളിഷന്‍ കമ്പനി പൂർത്തീകരിച്ചു. ദൗത്യത്തിലെ അവസാന ഫ്ലാറ്റ് സമുച്ചയമായ ഗോൾഡൻ കായലോരവും വിജയകരമായി നടത്തി. അരമണിക്കൂർ വൈകിയാണ് പൊളിക്കൽ പ്രക്രിയ നടന്നത്. ഫ്ളാറ്റിന് തൊട്ടടുത്തായി സ്ഥിതി ചെയ്തിരുന്ന അങ്കണവാടി കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നെങ്കിലും, അങ്കണവാടി കെട്ടിടത്തിന് യാതൊരു കേടുപാടും സംഭവിക്കാതെയാണ് ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്.
