ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്ശിച് സുപ്രീം കോടതി. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്നും സുപ്രീം കോടതി അറിയിച്ചു. ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി ശാസിച്ചു. കേരളത്തിലെ മുഴുവന്‍ തീരദേശ ലംഘനവും പരിശോധിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കുമെന്നും കോടതി പറഞ്ഞു.
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ച നല്‍കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെയും കോടതി വിമര്‍ശിച്ചു.