ന്യൂഡൽഹി: മരട് ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഫ്ലാറ്റുകൾ പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നത്തെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് മരട് സ്വദേശിയായ എൻ.ജി അഭിലാഷ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. പൊളിക്കുന്ന ഫ്ലാറ്റിന്റെ സമീപവാസിയെന്ന നിലയിലാണ് അഭിലാഷ് ഹർജി നൽകിയത്.
