കൊച്ചി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി രംഗത്ത്. ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഫ്ലാറ്റ് ഉടമകൾ നടത്തിവരുന്നത് . തങ്ങൾക്ക് പറയാനുള്ളത് അധികൃതർ കേൾക്കുന്നില്ലെന്നും ഫ്ലാറ്റ് ഉടമകൾ പറയുന്നു. അതേസമയം ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയാൽ നിരവധി കുടുംബങ്ങൾ തെരുവിലേക്കിറങ്ങേണ്ട അവസ്ഥ വരുമെന്നും ഇത്തരമൊരു സാഹചര്യം അനുവദിക്കാനാകില്ലെന്നും പി എസ് ശ്രീധരൻപിള്ള പറഞ്ഞു.
