മഴയുടെ ശക്തി കുറയുന്നു; ഒരിടത്തും റെഡ് അലേര്‍ട്ടില്ല  

105 0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

അതേസമയം കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ഒറ്റപ്പെട്ട് മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഒരു ജില്ലയിലും അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ടില്ല.

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ പെയ്യിച്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. ഇതിനാലാണ് സംസ്ഥാനത്ത് നിലവില്‍ മഴ തുടരുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യുന്ന പ്രതിഭാസം വരും വര്‍ഷങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇതുവരെ മരണം 104 ആയി. ഉരുള്‍പൊട്ടല്‍ വന്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് ഏഴു മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ 30 മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. പുത്തുമലയില്‍ നിന്ന് ഇനിയും ഏഴുപേരെ കണ്ടെത്താനുണ്ട്.

Related Post

മുതിർന്ന പത്രപ്രവർത്തകൻ എസ്. സനന്ദകുമാർ അന്തരിച്ചു  

Posted by - Oct 19, 2019, 10:12 am IST 0
രാമപുരം : മുതിർന്ന പത്രപ്രവർത്തകനായ എസ്.സനന്ദകുമാർ അന്തരിച്ചു. 59 വയസ്സായിരുന്നു. പത്രപ്രവർത്തനത്തിൽ സീനിയറായിട്ടുള്ള  അദ്ദേഹം ഇക്കോണോമിക് ടൈംസിന്റെ സ്‌പെഷ്യൽ കറസ്പോണ്ടൻടായിരുന്നു   ഡെക്കാൻ ഹെറാൾഡ്, പി ടി…

കേരളത്തിൽ ഹർത്താൽ തുടങ്ങി 

Posted by - Dec 17, 2019, 09:54 am IST 0
തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന…

വിദ്യാരംഭം പ്രാമാണിച് ക്ഷേത്രങ്ങളിൽ വൻ ഭക്‌തജനത്തിരക്ക്    

Posted by - Oct 8, 2019, 04:22 pm IST 0
തിരുവനന്തപുരം: വിജയദശമി ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ  വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ രാവിലെ മുതല്‍ തുടങ്ങി .  കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍…

മിൽമ പാലിന് സെപ്റ്റംബർ  21 മുതൽ വില കൂടും

Posted by - Sep 6, 2019, 01:41 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടാൻ തീരുമാനിച്ചു . എല്ലാ ഇനം പാലുകൾക്കും നാല് രൂപ വീതം വില കൂടും.   മന്ത്രി പി. രാജുവിന്റെ…

ദേവേ​ന്ദ്ര​ ഫ​ഡ്നാ​വി​സ് മഹാരാഷ്ട്ര മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു  

Posted by - Nov 26, 2019, 04:34 pm IST 0
ന്യൂ ഡൽഹി: ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ നാളെ അഞ്ച് മണിക്ക് മുൻപായി വിശ്വാസ വോട്ടെടുപ്പ്…

Leave a comment