മഴ കുറയും; മരണം 103; 48 മണിക്കൂര്‍കൂടി കനത്ത മഴ  

89 0

കൊച്ചി: സംസ്ഥാനത്ത് മഴകുറയുമെന്ന് കാലാവസ്ഥാശാസ്ത്രജ്ഞര്‍. മേഘാവരണം കേരളതീരത്തുനിന്ന്അകലുകയാണ്. പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറയുന്നതും ന്യൂനമര്‍ദം പടിഞ്ഞാറന്‍തീരത്തേയ്ക്കു മാറുന്നതും മഴകുറയ്ക്കും.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കണ്ണൂര്‍ ജില്ലയിലുംറെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്ടും മലപ്പുറത്തുംറെഡ് അലര്‍ട്ടുണ്ട്. വരുന്ന 48മണിക്കൂര്‍കൂടി സംസ്ഥാനത്ത്കാലവര്‍ഷം സജീവമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,ഇടുക്കി, പാലക്കാട്, വയനാട്,കാസര്‍കോട്ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.എറണാകുളം,കോട്ടയം, ആലപ്പുഴ, ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ മഴശക്തമാണ്. കോഴിക്കോട്ടെമലയോരത്ത് മഴ ശക്തമാണ്.പെരിങ്ങല്‍കുത്ത് ഡാമിന്റെരണ്ടാമത്തെ സ്ലൂയിസ് ഗേറ്റ്ഇന്നലെ തുറന്നതിനാല്‍ചാലക്കുടിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടലില്‍നിരവധിപ്പേരെ കാണാതായപുത്തുമലയിലും കവളപ്പാറയിലുംതിരച്ചില്‍ തുടരുകയാണ്.ഇതുവരെ മഴക്കെടുതിയില്‍മരിച്ചവരുടെ എണ്ണം 103 ആയി.കേരള, എം.ജി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്നപരീക്ഷകള്‍ മാറ്റിവച്ചു.ഉരുള്‍പൊട്ടലില്‍ വന്‍ദുരന്തമുണ്ടായ കവളപ്പാറയില്‍ഒരു കുട്ടിയുടേതടക്കം മൂന്നുമൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 27ആയി. രാവിലെ ഒരാളുടെമൃതദേഹവും കണ്ടെടുത്തിരുന്നു.ഇനി 32 പേരെയാണ് കണ്ടെത്താനുള്ളത്. കവളപ്പാറയില്‍മഴ പെയ്യുന്നതിനാല്‍ തിരച്ചില്‍ഇടയ്ക്ക് കുറച്ചുസമയം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.മഴക്കെടുതിയില്‍ സംസ്ഥാനത്ത്ആകെ മരണം 103 ആയി. മലപ്പുറം ഭൂദാനത്തുനിന്ന് വീണ്ടുംമൃതദേഹം കണ്ടെത്തി. ഇതോടെഇവിടുത്തെ മരണസംഖ്യ30 ആയി. ഇന്നുമാത്രം ഇവിടെനിന്ന് ഏഴ് മൃതദേഹങ്ങളാണ്കണ്ടെത്തിയത്.

Related Post

ശബരിമലയിൽ മുസ്ലിംകളായ ഭക്‌തരെ തടഞ്ഞു

Posted by - Jan 18, 2020, 12:10 pm IST 0
ശബരിമല: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അറിവില്ലായ്മ മൂലം ശബരിമല ദർശനം നടത്താതെ മുസ്ലീങ്ങളായ അയ്യപ്പ ഭക്തർ മടങ്ങി.  കർണാടക സംഘത്തോടൊപ്പമാണ് പരമ്പരാഗത വേഷത്തിൽ മുസ്ലീങ്ങൾ എത്തിയത്. ഇവർ…

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: ഏഴ് എസ്എഫ്‌ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്  

Posted by - Jul 14, 2019, 07:31 pm IST 0
തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ ഏഴ് എസ്എഫ്‌ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം. പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചില്‍ നടത്താനും…

ഗതാഗത മന്ത്രിയുമായി നടത്തിയ  ചർച്ചയെ തുടർന്ന്  സ്വകാര്യ  ബസ് സമരം മാറ്റിവെച്ചു

Posted by - Nov 18, 2019, 06:47 pm IST 0
തിരുവനന്തപുരം: ബസ് ഉടമകൾ 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു.  മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര…

കരുണ സംഗീത നിശ: പ്രാഥമിക 

Posted by - Feb 18, 2020, 04:17 pm IST 0
കൊച്ചി: കരുണ സംഗീത നിശ നടത്തിയതിന്റെ  പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി.ജെ.പി. നേതാവ്  സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍…

ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന

Posted by - Sep 12, 2019, 04:16 pm IST 0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ബവ്‌റിജസിന്റെ  ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രം എട്ട് ദിവസം കൊണ്ട് മലയാളികള്‍ 487 കോടി രൂപയുടെ മദ്യം കുടിച്ചു തീര്‍ത്തു .…

Leave a comment