തിരുവനന്തപുരം: കിഫ് ബിമസാലബോണ്ട് സംബന്ധിച്ചരേഖകള്‍ ഏത് എം.എല്‍.എയ്ക്കും എപ്പോള്‍ വേണമെങ്കിലുംപരിശോധിക്കാമെന്നു ധനമന്ത്രിടി.എം.തോമസ് ഐസക്. അടിയന്തര പ്രമേയത്തിന്മേല് നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. മസാലബോണ്ട് ഉയര്‍ന്ന പലിശയ്ക്കുവില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതഉണ്ടാകുമെന്നു കാട്ടി കെ.എസ്.ശബരീനാഥനാണ് അടിയന്തരപ്രമേയത്തിനു നോട്ടിസ്നല്‍കിയത്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സമ്മതം അറിയിക്കുകയായിരുന്നു.കിഫ്ബി മസാല ബോണ്ട്സംബന്ധിച്ച രേഖകള്‍ 4എം.എല്‍.എമാരെ കൊണ്ട്പരിശോധിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെആവശ്യം. ഏതു എം.എല്‍.എയ്ക്കും രേഖകള്‍ പരിശോധിക്കാമെന്നു ധനമന്ത്രി പറഞ്ഞു.എന്തു സംശയം ഉണ്ടെങ്കിലുംഎവിടെവേണമെങ്കിലും ചര്‍ച്ചചെയ്യാം. കാനഡ സര്‍ക്കാരിന്റെപെന്‍ഷന്‍ ഫണ്ടാണ് സി.ഡി.പി.ക്യു. ആ പണം അവര്‍ പലമേഖലകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.സി.ഡി.പി.ക്യുവിന് 19% ഓഹരിലാവ്ലിന്‍ കമ്പനിയിലുണ്ട്.എന്നാല്‍ ലാവ്ലിനില് അവര്‍ക്ക് നിയന്ത്രണമില്ല. 9.273 ശതമാനത്തിനാണ് ബോണ്ടുകള്‍വിറ്റഴിക്കുന്നത്. 9.273 എന്നപലിശ കുറവാണെന്ന അഭിപ്രായം തനിക്കില്ല.എന്നാല്‍ പെട്ടെന്ന് തുകസമാഹരിക്കാന്‍ കഴിയുന്ന കുറഞ്ഞ പലിശനിരക്കാണിത്. സെബിയിലേയും ആര്.ബി.ഐയിലേയും ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഈ പലിശനിരക്ക് തീരുമാനിച്ചത്. ഈപലിശ നിരക്കിലല്ല എല്ലാകാലത്തും കടമെടുക്കുന്നത്. കടമെടുപ്പ് രീതിക്കനുസരിച്ച് പലിശനിരക്കിലും വ്യത്യാസം വരും.പെട്രോള്‍, മോട്ടോര്‍വാഹനനികുതിയിലൂടെ 30 വര്‍ഷംകൊണ്ട് പണ ം തിരിച്ചടയക്ക്ാന്‍കഴിയും. കിഫ്ബിയിലൂടെ50,000 കോടിരൂപ നിക്ഷേപമായിസമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍കഴമ്പില്ല. മോദി സര്‍ക്കാരിന്റെനയങ്ങള്‍ക്കെതിരെ ഒരുമിച്ച്നില്‍ക്കാന്‍ കഴിയണമെന്നുംഅദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മുഴക്കിയത് കേരളത്തിന്റെ പുരോഗതിക്കുള്ളമണിനാദമല്ലെന്നും കേരളത്തെകടത്തില്‍ മുക്കുന്നതിനുമുള്ളമണിനാദമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 2,150 കോടിയുടെ മസാല ബോണ്ട് സി.ഡി.പി.ക്യു വാങ്ങിയിരിക്കുന്നത് അ
ഞ്ചു വര്‍ഷത്തേക്കാണ്. 9.72ശതമാനം എന്ന കൊള്ളപ്പലിശയാണ് കിഫ്ബി നല്‍കേണ്ടത്.അതായത് 2,150 കോടിയുടെബോണ്ടിന് അഞ്ചു വര്‍ഷം കൊണ്ട്1,045 കോടി രൂപ പലിശയായിനല്‍കേണ്ടി വരും.മസാല ബോണ്ട് സംന്ധിച്ച് ഇതുവരെ കിട്ടിയ രേഖകള്‍അനുസരിച്ച് മാര്‍ച്ച് 29ന് മുന്‍പ്തന്നെ അവ വിറ്റഴിച്ചിട്ടുണ്ട്.അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചു കഴിഞ്ഞു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ്ലെറ്ററിലും ഈ വിവരമുണ്ട്.വില്‍പ്പനയും നടന്നു പണവുംലഭിച്ചു കഴിഞ്ഞ ശേഷം ലണ്ടന്‍സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മണിമുഴക്കുന്നത് വെറും വേഷംകെട്ടല് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.മസാല ബോണ്ട് സംന്ധിച്ച്ദുരൂഹതയും വ്യക്തതയില്ലായ്മയുംഉണ്ടെന്നും സംസ്ഥാനത്തിനു കനത്ത സാമ്പത്തികഭാരംഉണ്ടാക്കുന്ന സാഹചര്യം സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ശബരീനാഥന് ആവശ്യെപ്പട്ടു. സംസ്ഥാന സര്‍ക്കാര്‍ഗ്യാരന്റി നല്കി മസാല ബോണ്ട്വഴി 2,150 കോടിരൂപയുടെധനസമാഹരണമാണ് കിഫ്ിവഴി ലക്ഷ്യമിടുന്നത്.ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇതുവരെ ലിസ്റ്റ്ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്നപലിശ നിരക്കായ 9.273 ശതമാനത്തിനാണ് ഈ ബോണ്ടുകള്‍വിറ്റഴിച്ചിരിക്കുന്നത്. 5 വര്‍ഷംകൊണ്ട് 3,195 കോടിരൂപ തിരിച്ചടവ് വരുന്ന ബോണ്ട് കേരളത്തിനു കടുത്ത സാമ്പത്തിക ഭാരംഉണ്ടാക്കുമെന്നു ശരീനാഥന്‍ചൂണ്ടിക്കാട്ടി.
Related Post
തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; ഹൈക്കോടതിയില്‍ സ്റ്റേ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍
Adish കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വ്യാഴാഴ്ച ചേർന്ന സർവകക്ഷി യോഗത്തിന്…
ചരിത്രകാരന് ഇര്ഫാന് ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടിയിൽ ചരിത്രകാരന് ഇര്ഫാന് ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ ആരോപണവുമായി…
വാവ സുരേഷ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് പിറ്റേ ദിവസംതന്നെ വീണ്ടും കര്മമേഖലയിൽ
തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കുശേഷം വാവ സുരേഷ് പിറ്റേ ദിവസം തന്നെ വീണ്ടും കര്മമേഖലയിൽ. അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ വിമല സ്കൂളിന്…
ഇടിമിന്നലേറ്റ് നിലമ്പൂരും അഞ്ചലിലും രണ്ടു പേര് മരിച്ചു
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു. മലപ്പുറത്ത് നിലമ്പൂരിലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചത്. നിലമ്പൂരിനടുത്ത് ചോക്കാട് ഇടിമിന്നലേറ്റ് മോഹനന് (65) എന്നയാളാണ്…
കള്ളവോട്ട്: മൂന്ന് ബൂത്തുകളില്‍ കൂടി ഞായറാഴ്ച റീപോളിങ്: കണ്ണൂരില്‍ രണ്ടും കാസര്‍കോട്ട് ഒന്നും ബൂത്തുകളില്‍
തിരുവനന്തപുരം: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട് മണ്ഡലത്തില്‍ ഒരു ബൂത്തിലും റീ പോളിങ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം. ധര്‍മ്മടത്തെ…