തിരുവനന്തപുരം : പാലായിലെ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പൻ നിയമസഭാ൦ഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ നടന്ന ചടങ്ങിലാണ് മാണി സി. കാപ്പൻ സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഇടത് മുന്നണി നേതാക്കൾ പങ്കെടുത്തു. കെ.എം. മാണിക്ക് ശേഷം ആദ്യമായാണ് മറ്റൊരു മുന്നണിയിലുള്ള ആൾ പാലയെ പ്രതിനിധീകരിച്ചുകൊണ്ട് നിയമസഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനെയും ബിജെപിയുടെ എൻ. ഹരിയേയും വലിയ ലീഡിൽ പരാജയപ്പെടുത്തിയിട്ടാണ് മാണി സി. കാപ്പൻ പാലയിൽ വിജയിച്ചത്.