മലപ്പുറം: മാതൃഭാഷയ്ക്ക് പ്രാമുഖ്യമുള്ള വിദ്യാഭ്യാസ നയമാണ് വേണ്ടതെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വിദ്യാഭ്യാസം മാതൃഭാഷയിലാകണമെന്നും, ഭാഷയെപറ്റി ഇപ്പോൾ ഉയർന്നുവരുന്ന വിവാദം അനാവശ്യമാണെന്നും വെങ്കയ്യ നായിഡു മലപ്പുറത്ത് പറഞ്ഞു. ഒരു ഭാഷയേയും തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടതില്ല .കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്.വാരിയറുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ആര്യവൈദ്യശാലയുടെ പ്രവർത്തനം വളരെ മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
